വിസിറ്റ് വിസയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നല്കുന്നു
ആർ മാസം കാലാവധിയുള്ള സന്ദർശന വിസയാണ് വിസിറ്റ വിസ,അതിൽ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ട് വരാനും കൂടെ താമസിപ്പിക്കാനും സാധിക്കുന്നതാണ്
ആർക്കൊക്കെ ആർ മാസത്തെ വിസിറ്റ് വിസ ലഭിക്കും ഭാര്യ മക്കൾ ഭർത്താവ്
നിങ്ങൾക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയിൽ എത്തണമെങ്കിൽ നിങ്ങൾക് ഖത്തറിൽ ഒരു സ്പോൺസർ ഉണ്ടായിരിക്കണം ആ സ്പോൺസർ നിങ്ങളുടെ ബന്ധു ആയിരിക്കണം
ഇനി നിങ്ങൾ ഖത്തറിൽ റസിഡന്റ് വിസയിൽ ഉള്ള വ്യക്തിയാണെങ്കിൽ നിങ്ങൾക് നിങ്ങളുടെ കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള മൂന്ന് വ്യവസ്ഥകൾ അനുകൂലമായിരിക്കണം
1.സ്പോൺസർ ആവാനുള്ള യോഗ്യത 2,യോഗ്യമായ പ്രൊഫഷൻ 3.യോഗ്യമായ മാസ ശമ്പളം
ഇനി ഇതിലോരോന്നും വിശദമായി നോകാം.ഖത്തറിൽ ആർക്കൊക്കെ സ്പോൺസർ അവൻ കഴയും. ഖത്തറിൽ തൊഴിൽ ചെയ്യുന്ന ആർക്കും സ്പോൺസർ അവൻ സാധിക്കുന്നതാണ്. നിങ്ങൾ പിതാവ്,മാതാവ്,ഇണ ,സഹോദരൻ,സഹോദരി ഈ ഇനത്തിൽ എയ്തെങ്കിലും ഒന്നിൽ പെടുന്ന വ്യക്തി ആവുക
അടുത്തതായി വേണ്ടത് അയ്യായിരം റിയാലിൽ കുറയാത്ത മാസ ശമ്പളം കമ്പനിയുമായുള്ള തൊഴിൽ കരാറിൽ ഉണ്ടായിരിക്കണം കൂടാതെ യോഗ്യമായ പ്രൊഫെഷനും
യോഗ്യമായ പ്രൊഫെഷൻ ഇവയാണ് സൂപ്പർവൈസർ (مشرف), റെപ്രെസെന്ററ്റീവ് (مندوب), ഫോർമാൻ (فورمان), അഡ്മിൻ (ادمن), ജനറൽ സൂപ്പർവൈസർ (مشرف عام), സെയിൽസ് റെപ്രെസെന്ററ്റീവ് (مندوب مبيعات)
പ്രൊഫഷൻ ഇവിടെ ചെക്ക് ചെയ്യുക
ഇനി ഈ വിസ ലഭിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന നോകാം സന്ദർശകരുടെ പാസ്പോര്ട്ട് കോപ്പി
ജനന സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്
യാത്ര ടിക്കറ്റ് (ആപ്പ് ആൻഡ് ഡൌൺ )
ഇനി ഇത്രയും രേഖകൾ പ്രിന്റ് എടുത്ത് കൈയിൽ കരുതുക ഇനി നിങ്ങൾക് ധൈര്യമായി മെട്രാഷ് ആപ്പിൾ അപേക്ഷിക്കാവുന്നതാണു
എങ്ങിനെയാണ് നിങ്ങളുടെ മേട്രശിൽ വിസിറ്റ വിസക്ക് അപേക്ഷിക്കേണ്ടത് എന്ന നോകാം
വേണ്ട രേഖകൾ പ്രിന്റ് എടുത്ത് കയ്യിൽ കരുതുക
മെട്രാഷ് ആപ് തുറക്കുക മുകളിൽ വിസ എന്ന ഐക്കൺ എടുക്കുക റിക്വസ്റ്റ് അപ്ലിക്കേഷൻ എടുത്ത് ഫാമിലി വിസിറ്റ വിസ എടുക്കുക
പാസ്സ്പോർട്ടിലെ ഫ്രന്റ് പേജ് മുന്നിൽ പേജ് മെട്രാഷിലെ കാമറ ഉപയോഗിച്ച ഫോട്ടോ എടുക്കുക ,എടുത്ത് കഴിഞ്ഞാൽ സ്കാനിംഗ് നടക്കും അത് കഴിഞ്ഞാൽ പാസ്സ്പോർട്ടിലെ പുറകു വശത്തെ പ്രിന്റ് കൈയിൽ വെച്ച അതിന്റെ ഫോട്ടോ എടുത്ത് സമർപ്പിക്കുക
ഇനി അടുത്തതായി സന്ദർശകരുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ കല്ലെറിയിൽ നിന്ന് എടുത്ത് സുബ്മിറ്റ് ചെയ്യുക
ഇപ്പോൾ നിങ്ങൾ ഒരു പുതിയ പേജിൽ പ്രവേശിച്ചിട്ടുണ്ടാകും അതിൽ വരുന്ന അത് നിങ്ങളുമായുള്ള ബന്ധം തെളിയിക്കുന്നതിന് വേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക തുടർന് ജന്മ സ്ഥലം രേഖപ്പെടുത്തുക കൂടാതെ നിങ്ങളുടെ ഇമെയിൽ അഡ്രസ് രേഖപ്പെടുത്തുക
അടുത്തതായി നിങ്ങളുടെ വിവാഹ സെര്ടിഫിക്കറ്റിന്റെ ഫ്രന്റ് പേജ് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക അത് കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് പിൻവശം ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക
കൂടെ യാത്ര ടിക്കറ്റ് അപ്ലോഡ് ചെയ്യുക ഇത്രയും കാര്യങ്ങൾ ചെയ്ത കഴിഞ്ഞാൽ നിങ്ങൾക് നിങ്ങൾ ചെയ്തത് എല്ലാം ശെരിയാണോ എന്ന പരിശോധിച്ച അപേക്ഷ സമർപ്പിക്കാവുന്നതാണ്വിസിറ്റ് വിസ അപ്പ്രൂവൽ കാലയളവ് മുതിർന്നവർ (മൂന്ന് മുതൽ പത്ത് ദിവസം) കുട്ടികൾ (ഒന്ന് മുതൽ അഞ്ചു ദിവസം )
വിസ പ്രിന്റ് ചെയ്യാനുള്ള ചാർജ് ഇരുനൂർ റിയാൽ
മെഡിക്കലിനുള്ള ചാർജ് നൂർ റിയൽ (പതിമൂന്നു വയസ്സിനു താഴെ ഉള്ള കുട്ടികൾക് മെഡിക്കൽ പരിശോധന നിർബന്ധം ഇല്ല
വിസ കാലാവധി വർധിപ്പിക്കാൻ ഇരുന്നൂറ് റിയാൽ (മുതിർന്നവർക്കും കുട്ടികൾക്കും)